Friday, April 12, 2013

Rent My Text Book: iDid

Rent My Text Book: iDid: Professional Courses are expensive degree, not just in terms of the tuition fee, but also the prohibitive cost of books. Realizing how it im...

Thursday, April 11, 2013

ടി.സി.പി. യുടെ സംഭവസമകലികത്വം(Synchronization)!

നമുക്കറിയാം വിവരക്കട്ടകള്‍ കൈമാറ്റം ചെയ്യുന്നതിന് മുന്‍പേ ടി.സി.പി. ബന്ധുത്വം സ്ഥാപിക്കും കരാര്‍ ഒപ്പിടും..അങ്ങനെ..അങ്ങനെ... അയക്കുന്ന സ്ഥാനവും സ്വീകരിക്കുന്ന സ്ഥാനവുമായി ടി.സി.പി എങ്ങനെ സംഭവസമകലികത്വം(Synchronization)സ്ഥാപിച്ചെടുക്കുന്നു എന്ന് നമുക്ക് നോക്കാം. ഈ ചിത്രം കണ്ടിട്ട് വല്ലതും മനസിലാവുന്നോ? സംഭവസമകലികത്വം(Synchronization)സ്ഥാപിച്ചെടുക്കുന്ന ഈ സംഭവത്തിനു "മൂന്നു വിധ ഹസ്തദാനം" (3-way Handshake) എന്നാണ് പറയുന്നത്. മൂന്നു ഘട്ടങ്ങള്‍...

ടി.സി.പി. & യു.ഡി.പി (TCP&UDP)

ഈ ട്രന്‍സ്മിസ്സ്ന്‍ കണ്ട്രോള്‍ പ്രോട്ടോകോള്‍ (TCP) & യുസര്‍ ടാട്ടഗ്രാം പ്രോട്ടോകോള്‍ (UDP) ന്നൊക്കെ വെച്ചാ ഇമ്മിണി വല്യ സംഗതികള്‍ തന്ന്യാന്നെ, എന്തായാലും വേണ്ടില്ല ഇതൊക്കെ ഒന്ന് എയിമാക്കാണല്ലോ കോയാ.. ഈ ടി.സി.പി എന്തിനോക്യാ ഉപയോഗിക്കനെന്നറിയാമോ? ഇ-മെയില്‍ ,ഫയല്‍ കൈമാറ്റം ,ഡൌണ്‍ലോഡ്. യു.ഡി.പിയന്നെങ്കിലോ വോയിസ് സ്ട്രീമിംഗ് ,വീഡിയോ സ്ട്രീമിംഗ് എന്നീ കാര്യങ്ങള്‍ക്കും. ടി.സി.പി വളരെ വിശ്വാസയോഗ്യമായ പ്രോട്ടോകോള്‍ ആണ് ,ടി.സി.പി പ്രധാന വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് തന്നെ അയക്കുന്ന സ്ഥാനവും സ്വീകരിക്കുന്ന സ്ഥാനവും തമ്മില്‍ ബന്ധുത്വം (Connection-Oriented) സ്ഥാപിക്കാനായി കുറച്ചു വിവരങ്ങള്‍ കൈമാറും .ഈ വിവരങ്ങള്‍ എല്ലാം ചേര്‍ത്ത് പരസപരം ഒരു കരാര്‍ ഒപ്പിട്ട ശേഷമാണു ശരിക്കുള്ള വിവരങ്ങള്‍ കൈമാറാന്‍ തുടങ്ങുന്നതു.ഭാവിയില്‍ വല്ല പ്രശ്നവും ഉണ്ടായാല്‍ കരാര് പ്രകാരം നടപടികള്‍ എടുക്കും. ടി.സി.പി അയക്കുന്ന വിവരങ്ങള്‍ക്കെല്ലാം നമ്പരുകള്‍ ഇടും,സ്വീകരിക്കുന്ന സ്ഥാനം സ്വീകരിച്ചു എന്നുള്ളതിന് തെളിവായി ഇനി സ്വീകരിക്കാനുള്ള വിവരത്തിന്‍റെ നമ്പര്‍ മറുപടിയായി (Ack) അയക്കും ,അതായത് ഒന്നാമത്തെ വിവരം അയച്ചാല്‍ സ്വീകരിച്ചു എന്നുള്ളതിന് തെളിവായി 2 എന്ന നമ്പര്‍ അയച്ച സ്ഥാനത്തിനു കിട്ടും. അപ്പൊ വല്ല തിരിമറികളും വിവരങ്ങള്‍ കൈമാറുമ്പോള്‍ സംഭവിച്ചിട്ടുണ്ടോന്നു പെട്ടെന്ന് കണ്ടുപിടിക്കാമല്ലോ? ടി.സി.പിയുടെ വിവരക്കട്ടയില്‍ 224 ബിറ്റുകള്‍ കാണപ്പെടുന്നു.എന്തെല്ലന്നു അറിയാന്‍ ഈ ചിത്രം നോക്കിയേ.. 12 ഫീല്‍ഡുകള്‍ ചേര്‍ന്നതാണ് ടി.സി.പിയുടെ തല-വിവരക്കട്ട (TCP Header) 1.ഉത്ഭവസ്ഥാനം (Source Port) = 16 ബിറ്റ് 2. ലക്ഷ്യസ്ഥാനം (Destination Port) = 16 ബിറ്റ് 3. അയക്കുന്ന വിവരകട്ടകളുടെ ക്രമനമ്പര്‍= =( (()))))Sequence No) = 32 ബിറ്റ് 4.സ്വീകരിക്കുന്ന അടുത്ത വിവരക്കട്ടയുടെ ക്രമനമ്പര്‍ (Ack. No.)= 32 ബിറ്റ് 5.ടി.സി.പിടെ തല (Header Length) = 4 ബിറ്റ് 6.റിസര്‍വ്വ് കട്ട (Reserved) = 0-3 ബിറ്റ് 7.ഫ്ലാഗ്സ് (Flags)= 9 ബിറ്റ് 8.വിന്‍ഡോ (Window)= 16 ബിറ്റ് 9.തുലനസാരം (Check-sum)=16 ബിറ്റ്,തലയും (Header) വിവരക്കട്ടയും (Length) കണക്കിച്ചാല്‍ കിട്ടുന്നത്. 10.അര്‍ജന്റ് കട്ട (Urgent)= 16 ബിറ്റ് 11.താന്തോന്നി കട്ട (Options)= വിവരക്കട്ടകള്‍ അയക്കുമ്പോള്‍ ആണ് ഈ കട്ടഉപയോഗിക്കന്നത് 0-32 വരെ മാറിക്കൊണ്ടിരിക്കും. 12.വിവരക്കട്ട (data) = മുകളിലുള്ള പ്രോട്ടോകോളുകളുടെ വിവരക്കട്ടകള്‍ ആയിരിക്കും ഇത് ..പ്രത്യേകിച്ച് വലുപ്പ-ചെറുപ്പമോന്നുമില്ല. ഇനി യു.ഡി.പി: ഈ പ്രോട്ടോകോള്‍ നമ്മുടെ ട്രാന്‍സ്പോര്‍ട്ട് ലെയറിലെ സര്വ്വശ്രേഷ്ട-ഉദ്യമ പ്രോട്ടോകോള്‍ ആണ്. യു.ഡി.പി അയക്കുന്ന സ്ഥാനവും സ്വീകരിക്കുന്ന സ്ഥാനവും തമ്മില്‍ ബന്ധുത്വം സ്ഥാപിക്കാനോന്നും നില്‍ക്കില്ല.പുള്ളി നെറ്റ്‌വര്‍ക്ക് ലെയരിലേക്ക് വരെ വിശ്വാസ്യത നോക്കാതെ വിവരങ്ങള്‍ കടത്തിവിടും.മുന്‍പേ പരഞ്ഞുരപ്പികാതെ തന്നെ വിവരങ്ങള്‍ കൈമാറും.വിവരങ്ങള്‍ യഥാവിധി എത്തേണ്ടിടത്ത് എത്ത്യോ എന്നൊന്നും യു.ഡി.പി പറയാറില്ല.ഒരു കഥ പറയാം രാമു തന്‍റെ 3 മക്കള്ടെ അടുത്തും ഓരോ പെട്ടി തക്കാളി കൊടുത്തു എന്നിട്ട് ചന്തയിലെ നമ്മുടെ കടയില്‍ എത്തിക്കാന്‍ പറഞ്ഞു ഒന്നാമത്തെ മകന്‍ പെട്ടിയുമെടുത്ത് പുഴ മുറിച്ചുകടന്ന്‌ വളരെപ്പെട്ടെന്നു ചന്തയിലെത്തി തക്കാളി ഒരു കേടും കൂടാതെ കടയിലെത്തിച്ചു.രണ്ടാമത്തവന്‍ സൈക്കിള്‍ന്‍റെ പിറകില്‍ കെട്ടി വെച്ചാണ്‌ കൊണ്ടുപോയത് തക്കാളി കടയിലെതിച്ചപ്പോഴെക്കു വെയിലേറ്റു കുറച്ചെണ്ണം ചീത്തയായി നേരവും വൈകി.എന്നാല്‍ മൂന്നമാത്തവന്നോ കാളവണ്ടിയില്‍ വന്നു വഴിയില്‍ വെച്ച് പെട്ടി പൊട്ടി കുറച്ചെണ്ണം നഷ്ടപ്പെടുകയും ചെയ്തു നേരവും വൈകി സാധനവും പോയി ചീത്തയുമായി.ന്നാലോ ഈ കഥകളൊന്നും രാമു അറിഞ്ഞതുമില്ല.ഇതാണ് യു.ഡി.പി പ്രോട്ടോകോള്‍. ഒരു കിട്ട്യാകിട്ടി പോയാ പ്പോയി നയം.!! യു.ഡി.പിയുടെ വിവരക്കട്ടയില്‍ 64 ബിറ്റുകള്‍ കാണപ്പെടുന്നു.എന്തെല്ലന്നു അറിയാന്‍ ഈ ചിത്രം നോക്കിയേ.. എന്തെല്ലാ ഇനി ഇതിനകത്ത് ഒളിച്ചിരിക്കണേന്നു നോക്കാം .. 1.ഉത്ഭവസ്ഥാനം (Source Port) = 16 ബിറ്റ് 2. ലക്ഷ്യസ്ഥാനം (Destination Port) = 16 ബിറ്റ് 3.യു.ഡി.പിടെ തലയും വിവരക്കട്ടയും (Length) = 16 ബിറ്റ് 4.തുലനസാരം (Check-sum) = 16 ബിറ്റ്, യു.ഡി.പിടെ തലയും (Header) വിവരക്കട്ടയും (Length) കണക്കിച്ചാല്‍ കിട്ടുന്നത്. 5.വിവരക്കട്ട (data) = മുകളിലുള്ള പ്രോട്ടോകോളുകളുടെ വിവരക്കട്ടകള്‍ ആയിരിക്കും ഇത് ..പ്രത്യേകിച്ച് വലുപ്പ-ചെറുപ്പമോന്നുമില്ല. യു.ഡി.പിയെ ഉപയോഗിക്കുന്ന മറ്റു പ്രോട്ടോക്കോളുകള്‍ എതെല്ലന്നരിയണ്ടേ? 1.TFTP ട്രിവിയല്‍ ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ 2.SNMP സിമ്പിള്‍ നെറ്റ്‌വര്‍ക്ക് മാനേജ്‌മന്റ്‌ പ്രോട്ടോകോള്‍ 3.NFS നെറ്റ്‌വര്‍ക്ക് ഫയല്‍ സിസ്റ്റം 4.DNS ഡൊമൈന്‍ നെയിം സിസ്റ്റം